Yatish Chandra IPS Gives Explanations to Human Rights Commission | Oneindia Malayalam

2017-07-17 39

Kochi DCP Yatish Chandra IPS explanation to state human rights commission on Puthuvype issue.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സല്‍ തടസ്സപ്പെടുത്താനും അതുവഴി സംസ്ഥാനസര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കി പുതുവൈപ്പ് സമരത്തെ ദേശീയ തലത്തിലെത്തിക്കാനുള്ള ശ്രമമാണ് ഹൈക്കോടതി ജംഗ്ഷനില്‍ പുതുവൈപ്പ് സമരക്കാര്‍ നടത്തിയതെന്ന് കൊച്ചി ഡിസിപി യതീഷ് ചന്ദ്ര. ഐഒസി ടെര്‍മിനലിന് സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കിയ ഹൈക്കോടതിക്കുള്ളിലേക്ക് മാര്‍ച്ച് നടത്താനും സമരക്കാര്‍ തീരുമാനിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ ഡിസിപി ആരോപിച്ചു.